ഭിന്നശേഷിക്കാർക്കായി തൊഴിൽ നൈപുണ്യ പരിശീലന ക്യാമ്പ്(ലൈവ്‌ലിഹുഡ് ക്യാമ്പെയിൻ)

മാഹി: പള്ളൂരിലെ സബർമതി ട്രസ്റ്റ്, ദിയ ചാരിറ്റബിൾ ട്രസ്റ്റ്, മൈസൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാഹിയിലെയും സമീപ പഞ്ചായത്ത്- നഗരസഭയിലെയും
എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കുമായി തൊഴിൽ നൈപുണ്യ പരിശീലന ക്യാമ്പ്
(ലൈവ്‌ലിഹുഡ് ക്യാമ്പെയിൻ) സംഘടിപ്പിക്കുന്നു. 2024 ജനുവരി 07 ന് ഞായറാഴ്ച്ച രാവിലെ 10.30 മാഹി സഹകരണ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ക്യാമ്പെയിൻ, മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. സബർമതി ട്രസ്റ്റിൻ്റെ ഡിസേബിലിറ്റീസ് & പാലിയേറ്റീവ് കെയർ കൗൺസിൽ കൺവീനർ അഷിത ബഷീർ അധ്യക്ഷത വഹിക്കും.. സ്നേഹസദൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫറൻ്റലി എബിൾഡ് ചിൽഡ്രൻ്റെ ഡയറക്ടർ സജിത്ത് നാരായണൻ മുഖ്യാതിഥി ആയിരിക്കും. സബർമതി ട്രസ്റ്റ് ചെയർമാൻ ഡോ.മഹേഷ്‌ പള്ളൂർ, ദിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രൊജക്ട് കോർഡിനേറ്റർ കെ.യു.അഭിൻക്ര്യഷ്ണ, മാഹി ലേബർ ആന്റ് എംപ്ലോയ്മെന്റ് ഓഫീസർ
കെ.മനോജ്‌ കുമാർ കോർപ്പറേറ്റ് ട്രെയിനറും മാനേജ്മെന്റ് കൺസൾട്ടന്റും ആയ വിദ്യ കൺസീസോയ് എന്നിവർ സംസാരിക്കും.
സ്വകാര്യ മേഖലകളിലും അല്ലാതെയും ഭിന്നശേഷിക്കാർക്കായി മാത്രം നീക്കിവച്ച ഒഴിവുകളിലേക്ക് വർഷാവർഷങ്ങളിൽ ഒട്ടനവധി ഒഴിവുകൾ വരുന്നുണ്ടെങ്കിലും അധികമാരും തന്നെ അപേക്ഷിക്കാറില്ല!. തൊഴിൽ നിപുണത അല്ലെങ്കിൽ തൊഴിലിന് സജ്ജരായ ഭിന്നശേഷിക്കാരുടെ എണ്ണം വളരെ കുറവാണ് എന്നതോ ഭിന്നശേഷിക്കാരായ യുവതീ യുവാക്കളിൽ സ്ഥിരവരുമാനമുണ്ടാകണമെന്ന ചിന്ത ഉണ്ടാക്കിയെടുക്കുന്നതിൽ രക്ഷിതാക്കളും സമൂഹവും കുറച്ചു പിന്നോട്ടാണ് എന്നതോ ആവാം ഇതിന് കാരണം. എന്നാൽ ഭിന്നശേഷിക്കാർക്ക് അവർ ഇഷ്ടപ്പെടുന്ന മേഖലയിൽ ആവശ്യമായ തൊഴിൽ പരിശീലനം ലഭിച്ചാൽ ജോലിക്ക് തയ്യാറാകുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെയാണ്‌ വർഷങ്ങളായി ഭിന്നശേഷിക്കാർക്ക് നൈപുണ്യ പരിശീലനം നൽകി അവരെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ച മൈസൂരിലെ ദിയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ സബർമതി ട്രസ്റ്റ് ഭിന്നശേഷിക്കാർക്കായി തൊഴിൽ നൈപുണ്യ പരിശീലന ക്യാമ്പ് (ലൈവ്‌ലിഹുഡ് ക്യാമ്പെയിൻ) സംഘടിപ്പിക്കാൻ മുന്നോട്ട് വന്നത്. ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യങ്ങൾ

  1. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് തൊഴിൽ സ്ഥാപനത്തെ
    കുറിച്ചും തൊഴിലിനെ കുറിച്ചും അവബോധം നൽകൽ.
  2. ഭിന്നശേഷിക്കാർക്ക് ലഭ്യമായ തൊഴിൽ ഏതെന്ന് വ്യക്തമാക്കൽ
    ഭിന്നശേഷിക്കാരെ ജോലിക്ക് തയ്യാറാക്കുന്നതിനായുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ
  3. ഭിന്നശേഷിക്കാരുടെ തൊഴിൽ നൈപുണ്യ തോത് കണ്ടെത്തൽ
  4. ഭിന്നശേഷിക്കാർക്ക് ഉചിതമായ ഉപജീവന മാർഗം കണ്ടെത്തി അവരെ സ്വയം പര്യാപ്തത കൈവരിക്കാൻ പ്രാപ്തരാക്കുന്നതിനാവശ്യമായ ലൈഫ് സ്കിൽ തന്ത്രങ്ങൾ ആവിഷ്ക്കരിക്കൽ
  5. ഓരോ ഭിന്നശേഷിക്കാരുടെയും കഴിവനുസരിച്ച് ആവശ്യമായ സാങ്കേതിക പരിശീലനം നൽകി ജോലിക്ക് സജ്ജമാക്കുക.
  6. കാഴ്ച്ച വൈകല്യമുള്ളവർ, കേൾവി വൈകല്യമുള്ളവർ, ചലന വൈകല്യമുള്ളവർ, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് പ്രത്യേകം പ്രത്യേകം സെഷനുകളും നൈപുണ്യ പരിശോധനയും

ആർക്കൊക്കെ പങ്കെടുക്കാം

  1. എല്ലാ തരം ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾ, കൂട്ടിരിപ്പുകാർ എന്നിവർക്കും പങ്കെടുക്കാം.
  2. സ്വകാര്യ മെഖലയിലോ സ്വന്തമായി സ്ഥാപനം നടത്താനോ ആഗ്രഹിക്കുന്ന പ്രൈമറി, ഹൈ സ്കൂൾ , ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയവർ, ഡിഗ്രി,പി.ജി, സാങ്കേതിക പരിജ്ഞാനമുളളവർ എന്നിവർക്ക് പ്രായപരിധി ഇല്ല.
  3. എന്നാൽ മേൽ പറഞ്ഞ യോഗ്യതയുള്ളവരിൽ കമ്പനി ഒഴിവുകളിൽ ജോലി ആഗ്രഹിക്കുന്നവരു ടെ പ്രായ പരിധി 18നും 36 നും ഇടയിൽ ആയിരിക്കണം.
  4. കമ്പനി ഒഴിവുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് പരിശീലനം നൽകുന്നതായിരിക്കും.
  5. സംശയങ്ങൾക്ക് 9446669970, 9048869327, 8943765284 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്

You may also like these